ആര്യനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. നന്ദിയോട് ആലുവിള വീട്ടിൽ സുജിത്തി(33)നെ ആണ് കുളത്തുപ്പുഴക്ക് സമീപം ഒളിവിൽ കഴിയവേ ആര്യനാട് പൊലീസ് പിടികൂടിയത്. ആറുമാസം മുൻപാണ് സംഭവമെന്ന് ആര്യനാട് ഇൻസ്പെക്ടർ അജയനാഥ് പറഞ്ഞു. കേസിൽ രണ്ടുപേർ മുൻപ് അറസ്റ്റിലായി.