Search
Close this search box.

ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കാൻ “ബെൽ ഓഫ് ഫെയ്‌ത്ത്‌’

ei8DNW030160

 

ചിറയിൻകീഴ്: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോ ഇല്ലാത്തവർക്കും, മക്കളോ ബന്ധുക്കളോ സമീപത്തില്ലാത്തവർക്കുമായി “ബെൽ ഓഫ് ഫെയ്ത്ത്” എന്ന പദ്ധതി പ്രകാരം ആധുനിക റിമോട്ട് നൽകുന്നു. റിമോട്ടിൽ ഒരു തവണ അമർത്തിയാൽ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ റിമോട്ടിൽ നിന്നും ശബ് ദം ഉയരും. ഒന്ന് കൂടി അമർത്തിയാൽ ശബ് ദം നിൽക്കും. ഇതിലൂടെ രാത്രിയിൽ സ് ത്രീകൾക്ക് എന്തെങ്കിലും ആപത്തോ ശല്യമോ ഉണ്ടായാൽ അയൽവാസികൾക്ക് അറിയുവാൻ കഴിയും. ഇതിനായി അയൽവാസികൾക്ക് ബോധവൽക്കരണവും നൽകുകയുണ്ടായി.
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വീടുകളിലാണ് ആദ്യം ഈ സംവിധാനം സ്ഥാപിച്ചത്. ചിറയിൻകീഴ് പുതുക്കരി സ്വദേശിയായ ഓമനയുടെ വീട്ടിലും, അഴൂർ പെരുങ്ങുഴിയിൽ രണ്ട് സ് ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലുമാണ് റിമോട്ട് നൽകിയത്. ഇനിയുള്ള റിമോട്ടുകൾ കൂടി അർഹരായവരെ കണ്ടെത്തി നൽകും. അടുത്ത ഘട്ടത്തിൽ ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആവശ്യമുള്ളവർക്ക് റിമോട്ട് നൽകും. ചിറയിൻകീഴ് സിഐ രാഹുൽ രവീന്ദ്രനും ജിഎസ്ഐ സുരേഷും ചേർന്നാണ് റിമോട്ട് നൽകിയത്. അഴൂർ പഞ്ചായത്തംഗം സി സുര, മുൻ പഞ്ചായത്തംഗം ബീജ സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!