ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കലാഗ്രാമം സെൻ്ററിൽ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ക്ലാസ്സുകൾ പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അംബിക അധ്യക്ഷയായി. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി സ്വാഗതം പറഞ്ഞു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി മണികണ്ഠൻ, കവിത സന്തോഷ്, വാർഡ് മെമ്പർ മോനി ശാർക്കര, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ലെനിൻ തുടങ്ങിയവർ സംസാരിച്ചു. വജ്രജൂബിലി ചിറയിൻകീഴ് ബ്ലോക്ക് ക്ലസ്റ്റർ കലാകാരൻമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.