ആറ്റിങ്ങൽ : നഗരസഭ പരിധിയിലെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികളെയും ജീവനക്കാരെയുമാണ് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സന്ദർശിച്ചത്. ദിവസേന നിരവധി രോഗികൾക്കാണ് ആശുപത്രിയുടെ സേവനം ലഭ്യമാവുന്നത്. കിടപ്പ് രോഗികളെയും ആരോഗ്യ പ്രവർത്തകരോടും സൗഹൃദ സംഭാഷണം നടത്തി.
നഗരസഭയുടെ ഫണ്ട്കൾക്ക് പുറമെ അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടുകൾ ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളോട് കൂടിയ മന്ദിരങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ മേഖലയിലെ ഇത്തരം വികസന പ്രവർത്തനങ്ങളിലൂടെ എന്ത് തരം രോഗത്തിനും പട്ടണത്തിനുള്ളിൽ തന്നെ പൊതുജനങ്ങൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.