ആറ്റിങ്ങൽ : ആറു മാസം പ്രായമായ പുരവൂർ സ്വദേശി അയന്റെ വിരലിൽ മോതിരം കുടുങ്ങി. കുഞ്ഞിന്റെ ചോറ് ഊണ് ദിവസമായ ഇന്ന് ബന്ധു അണിയിച്ച മോതിരമാണ് വിരലിൽ കുടുങ്ങി നീര് വന്നത്. കുഞ്ഞിനെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ എത്തിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ജീവനക്കാർ മോതിരം സുരക്ഷിതമായി മുറിച്ചു മാറ്റുകയും ചെയ്തു .