നഗരൂര്‍ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മലയത്തുവിള കടവിള അംഗണവാടി റോഡ് നവീകരണം പൂര്‍ത്തിയായി. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. വിഷയം പ്രദേശത്തെ സിപിഐ എം നേതൃത്വം നിവേദനമായി ബി സത്യന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് 18 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ റോഡ് വെള്ളിയാഴ്ച വൈകിട്ട് 5ന് മലയത്തുവിള ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ബി സത്യന്‍ എംഎല്‍എ തുറന്നുകൊടുക്കും. നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് അബി ശ്രീരാജ് സ്വാഗതവും വാര്‍ഡംഗം അനോബ് ആനന്ദ് നന്ദിയും പറയും
