ആലംകോട് : ദേശീയ പാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5 മണി കഴിഞ്ഞാണ് സംഭവം. എതിർ ദിശകളിൽ വന്ന കാറുകളാണ് തമ്മിൽ ഇടിച്ചത്. ഒരു കാറിൽ അഞ്ചു പേരും ഒരു കാറിൽ രണ്ടു സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയി. ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു