Search
Close this search box.

ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് : സത്യൻ എംഎൽഎ, പദ്ധതികൾ ഇങ്ങനെ…..

eiWLFNM14465

 

ആറ്റിങ്ങൽ : ധനകാര്യ മന്ത്രി ഡോ. റ്റി.എം തോമസ് ഐസക്ക് ഇന്ന് അവതരിപ്പിച്ച 2021 -22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതായി അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം രാജാ രവിവർമ്മയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്ക്വയർ നിർമ്മിക്കും. ലളിതകലാ അക്കാദമിയുടെ ചുമതലയിൽ ആയിരിക്കും ഇത് നടപ്പാക്കുക.

ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ പൊളിറ്റിക്കൽ സയൻസ് കോഴ്സ് പുതുതായി ആരംഭിക്കും .മൂന്നുവർഷത്തെ ബിരുദ കോഴ്സും, രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സും ഉൾപ്പെടുത്തിയാണ് അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് കോഴ്സ് ഇവിടെ ആരംഭിക്കുന്നത്. ഇത്തരത്തിലൊരു കോഴ്സ് ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ ആദ്യമായാണ് ആരംഭിക്കുന്നത്

എൻ.എച്ച്. മണമ്പൂർ – കവലയൂർ – കുളമുട്ടം പി.ഡബ്ല്യു.ഡി റോഡിൻറെ നവീകരണം,നിലയ്ക്കാമുക്ക് – കായിക്കര കടവ് – പണയിൽ കടവ് പി.ഡബ്ല്യു.ഡി റോഡ് നവീകരണം , കേശവപുരം സാമൂഹ്യ കുടുംബാരോഗ്യ കേന്ദ്രത്തിലും , മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പുതിയ മന്ദിരം,നഗരൂരിൽ മിനി സിവിൽ സ്റ്റേഷൻ മന്ദിരവും, പോലീസ് സ്റ്റേഷനും നിർമ്മാണം

പുളിമൂട് -പട്ട്ള -പുല്ലു തോട്ടം -കോട്ടക്കൽ – കോയിക്ക മൂല -പാലവിള റോഡ് നവീകരണം, വക്കം നിലയ്ക്കാ മുക്ക് മാർക്കറ്റ് നവീകരണം ,ആറ്റിങ്ങൽ റിംഗ് റോഡ് നിർമ്മാണം ,ആറ്റിങ്ങൽ തോട്ടവാരം – കൊല്ലമ്പുഴ -കുഴി മുക്ക് കുന്നുവാരം റോഡ് നവീകരണം

ആറ്റിങ്ങൽ – ദളവാപുരം റോഡിൽ വെള്ളിയാഴ്ചകാവ് പാലം നിർമ്മാണം

വട്ടപച്ച -ചിന്താണിക്കോണം – വയ്യാറ്റിൻകര റോഡ് നവീകരണം ,

അടയമൺ ചാവേറ്റിക്കാട് റോഡ് നവീകരണം, ഗുരുനാഗപ്പൻ കാവ് – പേരാണം – പൂവൻപാറ റോഡ് നവീകരണം, വഞ്ചിയൂർപുതിയ തടം – ഞാറക്കാട്ടുവിള -ചപ്പാത്ത് മുക്ക് -കണ്ണാട്ടു കോണം – നെല്ലിക്കുന്ന് റോഡ് നവീകരണം

ശിവൻ മുക്ക് -നന്ദാവനം എറത്തി -തണ്ണി കോണം – കടവിള റോഡ് നവീകരണം

പൊരുന്തമൺ- കല്ലറ – വാലുപച്ച – താളിക്കുഴി- കമുകിൻ കുഴി- പയറ്റിങ്ങാംകുഴി – അക്കേഷ്യ കൂപ്പ് – കുറ്റി മൂട് -ആറാം താനം – മഞ്ഞപ്പാറ റോഡ് നവീകരണം

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുർവേദ ആശുപത്രി മന്ദിരവും വിവിധ ഓഫീസ് കോംപ്ലക്സുകളും അടങ്ങുന്ന സമുച്ചയം നിർമ്മാണം എന്നിവയ്ക്ക് ഈ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷം മുൻഗണനാക്രമത്തിൽ പദ്ധതികൾ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കി പ്രവർത്തി ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അഡ്വക്കേറ്റ് ബി.സത്യൻ എം.എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!