ആറ്റിങ്ങൽ : കർഷക വിരുദ്ധ നിയമത്തിന് എതിരെ സമരത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക സംഘം സംഘടിപ്പിച്ച മനുഷ്യ ചങ്ങല. മനുഷ്യച്ചങ്ങലയിൽ ആറ്റിങ്ങൽ എംഎൽഎ അഡ്വ.ബി സത്യൻ ആദ്യ കണ്ണിയായും ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അവസാന കണ്ണിയായും പങ്കെടുത്തു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ആർ രാമു, സ.എം പ്രദീപ്, എം മുരളി, സിപിഐ(എം) ആറ്റിങ്ങൽ ഈസ്റ്റ് എൽസി സെക്രട്ടറി ചന്ദ്രബോസ് എന്നിവരും കൗൺസിലർമാരും പങ്കെടുത്തു