വാമനപുരം മണ്ഡലത്തിലെ റോഡ് വികസനത്തിനായി 80 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ. അറിയിച്ചു.
റോഡുകളും അനുവദിച്ച തുകയും: കല്ലിയോട് മൂന്നാനക്കുഴി റോഡ് (3.75 കോടി), ആറ്റിൻപുറം പേരയം റോഡ് (6.50 കോടി), വേങ്കവിള മൂഴിറോഡ്(3.50 കോടി), വട്ടപ്പൻകാട് ആലുംകുഴി ഇളവട്ടം റോഡ് നവീകരണം(7.80 കോടി), ചുള്ളിമാനൂർ പനയമുട്ടം റോഡ് നവീകരണം (ഒരു കോടി), ആട്ടുകാൽ പനവൂർ റോഡ് നവീകരണം(ഒരു കോടി), പ്ലാക്കോട് ചെമ്പൻകോട് റോഡ് നവീകരണം(4 കോടി), കല്ലറ തൊളിക്കുഴി റോഡ് നവീകരണം (6.70 കോടി), പൂവത്തൂർ ദർഭകട്ടയ്ക്കാൽ റോഡ് നവീകരണം(2.50കോടി), കൊടിതൂക്കിയകുന്ന് തെങ്ങുംകോട് പോങ്ങുംമൂട് റോഡ് നവീകരണം (5 കോടി), വെഞ്ഞാറമൂട് ഔട്ടർറിങ് റോഡിന്റെ പ്രവേശനകവാടങ്ങളുടെ വിപുലീകരണം(ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ) (ഒരു കോടി), വെള്ളയംദേശം പാലം പുനർനിർമാണം (3 കോടി), പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തിലെ നീറമൺകടവ് തൂക്കുപാലം നിർമാണം(2 കോടി), താന്നിമൂട് സിൽക്ക് ഫാം വള്ളിയറുപ്പൻകാട് തേമ്പാമ്മൂട് റോഡ് നവീകരണം(4 കോടി), വെഞ്ഞാറമൂട് ചെമ്പൂർ റോഡ് നവീകരണം (ഒരു കോടി)