Search
Close this search box.

തുടർ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിനിക്ക് വെഞ്ഞാറമൂട് പൊലീസിന്റെ സഹായം

eiZR1I69394

 

വെഞ്ഞാറമൂട്: തുടർ പഠനം ബുദ്ധിമുട്ടിലായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പ്രത്യാശയുമായി വെഞ്ഞാറമൂട് ജനമൈത്രി പൊലീസെത്തി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർ പഠനം പ്രതിസന്ധിയിലായ മുണ്ടക്കൽ വാരം പ്ലസ് വൺ വിദ്യാർത്ഥി കാർത്തികയ്ക്കാണ് വെഞ്ഞാറമൂട് പൊലീസ് സ്വകാര്യ വ്യക്തികളുമായി ചേർന്ന് പഠനോപകരണങ്ങളും വസ്ത്രങ്ങളും പഠന ചെലവിനുള്ള തുകയും വീട്ടിൽ എത്തിച്ചത്. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവൻ വീട്ടിലെത്തി സഹായം കൈമാറുകയായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ ഷജീൻ, സി.പി.ഒ മഹേഷ്‌, പൊലീസ് വോളന്റിയർ സജു, സുരേഷ് അൽഫ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!