കിളിമാനൂർ :ജനുവരി 23 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഓഫീസിൽ വച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ കീഴിൽ നിർഭയ പദ്ധതി പ്രകാരം നടപ്പാക്കുന്ന വനിതകൾക്കായുള്ള സ്വയം പ്രതിരോധ പ്രായോഗിക പരിശീലനം നൽകുന്നു. സ്ത്രീകൾക്ക് ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെയും ശല്യപ്പെടുത്തലുകളെയും ചെറുക്കുന്നതിനുള്ള കായികവും മാനസികവും സാമൂഹികവുമായ ലളിതമായ പ്രതിരോധ തന്ത്രങ്ങൾ അഭ്യസിപ്പിക്കുന്നു. കേരള പോലീസിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും നിർഭയ വോളണ്ടിയേഴ്സുമായ ലാലി, അമൃത, ബിന്ദു എന്നിവർ നേതൃത്വം നൽകുന്നു. എല്ലാ പ്രദേശത്തുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ : 9895066727, 8943183995, 9207989148.