Search
Close this search box.

കലാ നികേതൻ കലാകേന്ദ്രത്തിൻ്റെ “നാടക അണിയറ പുരസ്ക്കാരത്തിന്” മുതിർന്ന അണിയറ പ്രവർത്തകൻ രാധാകൃഷ്ണൻ മൈലക്കാട് അർഹനായി

eiJCIOI99201

 

കലാ നികേതൻ കലാകേന്ദ്രത്തിൻ്റെ “നാടക അണിയറ പുരസ്ക്കാരത്തിന്” മുതിർന്ന അണിയറ പ്രവർത്തകൻ രാധാകൃഷ്ണൻ മൈലക്കാട് അർഹനായി. നാടകരംഗത്തെ അണിയറ പ്രവർത്തകരുടെ സംഭാവനകളെ പരിഗണിച്ച് വർഷം തോറും കലാനികേതൻ കലാകേന്ദ്രം നൽകുന്നതാണ് ഈ പുരസ്ക്കാരം. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ നാടക സമിതികളിൽ രംഗ സഞ്ജീകരണരംഗത്ത് സജീവ സാനിദ്ധ്യമാണ് രാധാകൃഷ്ണൻ. നീണ്ട കാലത്തെ നാടക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ ” നാടക അണിയറ പുരസ്ക്കാരം ഇദ്ദേഹത്തിന് നൽകുന്നതെന്ന് കലാനികേതൻ രക്ഷാധികാരി അഡ്വ: എം.മുഹസ്സിനും, ചെയർമാൻ ഉദയൻ കലാനികേതനും അറിയിച്ചു.
കലാനികേതൻ കലാകേന്ദ്രത്തിൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ കവിയും, ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരം സമ്മാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!