വർക്കലയിൽ വൻ തീപിടുത്തം – 10 യൂണിറ്റ് ഫയർ എഞ്ചിൻ 3 മണിക്കൂർ നിന്ന് തീയണച്ചു, ലക്ഷങ്ങളുടെ നഷ്ടം

വർക്കല : വർക്കല തിരുവമ്പാടിക്ക് സമീപം വൻ തീപിടുത്തം ഉണ്ടായി. കടൽ തീരത്തെകച്ചവട സ്ഥാപനങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 4:20 ഓടെയാണ് വർക്കല ഫയർ സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. മൂന്ന് മണിക്കൂറോളം 10 യൂണിറ്റ് ഫയർ എഞ്ചിൻ പണിപ്പെട്ടാണ് തീ കെടുത്തിയത്. തീ പിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്നാൽ ലക്ഷങ്ങളുടെ നാശം ഉണ്ടായതായി കണക്കാക്കുന്നു.ഏഴോളം കടകൾ ആണ് കത്തി നശിച്ചത് ഒരു റസ്റ്റോറന്റ് 2 മിനി സൂപ്പർ മാർക്കറ്റ്,  തുണി കടകൾ,  യോഗാ സെന്റർ എന്നിവയാണ് കത്തിനശിച്ചത്. വർക്കല, ആറ്റിങ്ങൽ, പരവൂർ, വെഞ്ഞാറമൂട് അഗ്നിശമന നിലയങ്ങളിലെ 10 യൂണിറ്റ് ഫയർഎൻഞ്ചിനുകളാണ് തീയണയ്ക്കാൻ എത്തിയത്. രാവിലെ 7 അരയോടെയാണ് തീ പൂർണമായും കെടുത്തിയത്. തീപിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!