കല്ലമ്പലം :കല്ലമ്പലത്ത് വാട്ടർ പമ്പ് മോഷണ കേസിൽ രണ്ടു പേർ അറസ്റ്റിൽ.തമിഴ്നാട് തപ്പരപ്പ് സ്വദേശിയും പത്തുവർഷമായി തലവിള താമസക്കാരനുമായ ശ്രീകുമാറിന്റെ മകൻ മണിക്കുട്ടൻ(20), ഇയാളുടെ ബന്ധുവായ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തലവിള എ.എം.ആർ വില്ലയിൽ മുഹമ്മദ് റഷീദ് കൃഷി ആവശ്യത്തിനായി കിണറ്റിൽ ഫിറ്റ് ചെയ്തിരുന്ന പമ്പ്സെറ്റ് മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്.
പരാതിയുടെ അടിസ്ഥാനത്തിൽ ആക്രിക്കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുതുശ്ശേരിമുക്കിലുള്ള ആക്രി കടയിൽ നിന്നും മോഷണം പോയ പമ്പ് സെറ്റ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് ഐ, എസ് ഐ ഗംഗപ്രസാദ്, അഡീഷണൽ എസ് ഐ അനിൽ, എ എസ്.ഐ സുനിൽ, ഷാജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.