Search
Close this search box.

കിഴുവിലത്ത് കിണറ്റിൽ വീണ കാളക്കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiV0L5K8233

 

കിഴുവിലം : കിഴുവിലം പഞ്ചായത്തിൽ മാമംനടയിൽ കളിയിലിൽ വീട്ടിൽ രാജൻ്റ ഉടമസ്ഥതയിലുള്ള കാളക്കുട്ടി വീട്ടുമുറ്റത്തെ 40 അടി ആഴവും 20 അടി വെള്ളവുമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ അകപ്പെട്ടു.ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം.തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.ബിജുവിൻ്റെ നേതൃത്വത്തിൻ എ. എസ്. റ്റി. ഒ സുരേഷ്, എസ്. എഫ്. ആർ. ഒ മാരായ സി.ആർ. ചന്ദ്രമോഹൻ, മനുവീനായർ, എഫ്. ആർ. ഒമാരായ വിദ്യാരാജ്, രജീഷ്, വിനീത്, ഉജ്ജേഷ് എന്നീ സേനാംഗങ്ങൾ ചേർന്ന് പരിക്കുകളൊന്നും കൂടാതെ കുട്ടിയെ കരയ്ക്കെത്തിച്ചു. എഫ്. ആർ. ഒ മനു.വി.നായർ ആണ് കിണറ്റിലിറങ്ങി പഴയ ഹോസുകൾ ഉപയോഗിച്ച് സുരക്ഷിതമായി കെട്ടി കയറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!