അരുവിക്കര : നിരോധിത ലഹരി വസ്തുക്കൾ കച്ചവടം നടത്തുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ. അഴിക്കോട് കാരമൂട് ഹൗസിലെ ഷിംല (37) , കൊല്ലം കണ്ണനല്ലൂർ ചേലിക്കോണം ചിറയിൽ വീട്ടിൽ ഷംനാദ് (35) എന്നിവരെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.ഷിംല വീട്ടിൽ നിരോധിത ലഹരി വസ്തുക്കൾ കച്ചവടം നടത്തിയതിന് പലതവണ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.