ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്ന്മുക്ക് മുതൽ – നാല് മുക്ക് വരെ വരുന്ന റോഡിൻ്റെ ഇടത് ഭാഗത്ത് റോഡിന് തടസ്സമായിട്ടുള്ള ഇലക്ട്രിക്ക് പോസ്റ്റുകളും, ട്രാൻസ്ഫോർമറുകളും, ബിഎസ്എൻഎൽ ടവർ ഗാർഡ് റൂം ഉൾപ്പെടെ പൊളിച്ച് മാറ്റി.
അഡ്വ ബി സത്യൻ എംഎൽഎ കെഎസ്ആർടിസി എംഡിയുമായി സംസാരിച്ച് അദ്ദേഹത്തിൻ്റെ ഉത്തരവ് പ്രകാരം റോഡ് വീതി കുട്ടുന്നതിന് വേണ്ടി ഡിപ്പോക്ക് മുന്നിലെ മുന്നിലേ എയ്ഡ് പോസ്റ്റ് പൊളിച്ച് മാറ്റി. കൂടാതെ ബസ്സ് ഗ്യാരേജിന് മുന്നിലെ മതിൽ കെട്ട് പൊളിച്ച് മാറ്റി ഒരു മീറ്റർ വീതിയിൽ സ്ഥലം വിട്ടു നൽകി. റോഡിലേക്ക് ചാഞ്ഞു നിന്ന പാഴ്മരത്തിൻ്റെ ശിഖരങ്ങൾ പൊളിച്ച് മാറ്റി പ്രസ്തുത ഭാഗത്ത് കൂടി ഓടയുടെ നിർമ്മാണം പൂർത്തിയായി വരുന്നു.
ഐ.ടി.ഐയ്ക്ക് സമിപം റോഡ് മുറിച്ചു കടക്കുന്നതിന് വേണ്ട സൗകര്യം ഒരുക്കും.
മൂന്ന് മുക്ക് മുതൽ കെഎസ്ആർടിസി വരെ ഇരുഭാഗത്തും വരുന്ന സ്ഥാപനങ്ങൾക്കും വീടുകളിലെക്കും പോകുന്നതിനും വരുന്നതിനും അപകടങ്ങൾ ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനുമാണ് ഐ.ടി .ഐക്ക് സമീപം ഓപ്പണിഗ് നൽകെണ്ടി വന്നത്. ഓടയും ഫുഡ് പാത്തും, നിർമ്മാണം വേഗം പൂർത്തിയായി വരുകയാണ്, റോഡിനോട് കൂട്ടി ചേർത്ത ഭാഗം ബെയ്സ്മെൻറ് പൂർത്തിയായി വരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ ടാറിങ് പൂർത്തിയാക്കാൻ ശ്രമിക്കുകയാനെന്ന് എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു.
കെഎസ്ഇബി, കെഡബ്ലിയുഎ , ബിഎസ്എൻഎൽ മറ്റ് മൊബൈൽ കമ്പനികളുടെയും കേബിളുകൾ മാറ്റി സ്ഥാപിച്ചു. ഇതെല്ലാം ദേശീയ പാതയിൽ യാത്രക്ക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ എൻഎച്ച് വിഭാഗവും നഗരസഭയും നാട്ടുകാരും സഹകരിച്ച് വരുകയാണെന്നും എംഎൽഎ പറഞ്ഞു.