കിളിമാനൂർ: ഹരിതകേരള മിഷനും ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കിവരുന്ന ഹരിത ഓഡിറ്റിംഗിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനും ഘടകസ്ഥാപനങ്ങൾക്കും ഗ്രീൻ സർട്ടിഫിക്കറ്റ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമായ സർട്ടിഫിക്കറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ബ്ലോക്ക് സെക്രട്ടറി കെ.പി.ശ്രീജാറാണിക്ക് കൈമാറി പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് ഡി.ശ്രീജ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി.ഓഫീസ്,കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രം ,പള്ളിക്കൽ സാമൂഹിക ആരോഗ്യകേന്ദ്രം, കിളിമാനൂർ സി.ഡി.പി.ഒ ഓഫീസ് എന്നിവയ്ക്കും സർട്ടിഫിക്കേഷൻ ലഭിച്ചു.