ആറ്റിങ്ങൽ :എനർജി മാനേജ്മന്റ്റ് സെന്റർ നടത്തിയ വീഡിയോഗ്രാഫി മത്സരത്തിൽ എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഗവ ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഹൃദ്യ എം.എസ്സിനെ ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ് ശ്രീകണ്ഠൻ, കിഴുവിലം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ജയന്തി കൃഷ്ണ എന്നിവർ ചേർന്നു പൊന്നാടയും മധുരവും നൽകിയാണ് ആദരിച്ചത്. ആറ്റിങ്ങൽ, കടുവയിൽ ഹൃദയപൂർവത്തിൽ മാധ്യമപ്രവർത്തകൻ ഷിജുവിന്റെയും മഞ്ജുവിന്റെയും മകളാണ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹൃദ്യ .