Search
Close this search box.

ചിറയിൻകീഴിൽ പെറ്റിക്കേസിൽ യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി

eiXM5J912957

 

ചിറയിൻകീഴ് : പെറ്റി കേസിൽ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ചിറയിൻകീഴ് എസ്‌ഐയ്ക്കെതിരെയാണ് ചാത്തൻപാറ സ്വദേശി മുഹമ്മദ്‌ നാഫി പോലീസിലെ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ജനുവരി 27ന് വൈകുന്നേരം 6 അര മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ ലോഡ് ഇറക്കിയ ശേഷം ടോറസിൽ ആറ്റിങ്ങലിലേക്ക് പോകുന്ന വഴിക്കു വലിയകടയിൽ വെച്ചാണ് സംഭവം. വാഹനം തടഞ്ഞ എസ്‌ഐ യുവാവിനോട് ഫോൺ ആവശ്യപ്പെട്ടപ്പോൾ ഫോൺ നൽകിയ ശേഷം യുവാവ് കാര്യം എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെടാത്ത എസ്‌ഐ അതുവഴി വന്ന ഒരു സ്വകാര്യ വാഹനത്തിൽ കയറ്റി യുവാവിനെ ക്രൂരമായി മർദിച്ച ശേഷം സ്റ്റേഷനിൽ എത്തി മാനുഷിക പരിഗണന പോലും നൽകാതെ അധിക്രൂരമായി മർദിച്ചെന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ വിവരം അറിഞ്ഞ് മേലുദ്യോഗസ്ഥർ ഉൾപ്പെടെ വിളിച്ചപ്പോഴാണ് എസ്‌ഐ യുവാവിനെ വിട്ടയച്ചതെന്നാണ് മുഹമ്മദ്‌ നാഫി പറയുന്നത്. ഇതിനിടയിൽ യുവാവ് പോലീസ് തന്നെ മർദിച്ചെന്ന് ബന്ധുക്കളോട് പറഞ്ഞതറിഞ്ഞ എസ്‌ഐ യുവാവിനെ സെല്ലിൽ അടച്ചതായും പറയുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ നാഫി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ വലിയകട ജംഗ്ഷനിൽ ഒരു അപകടം ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെ മാർഗ്ഗതടസം ഉണ്ടാക്കുന്ന രീതിയിൽ ടോറസ് ഓടിച്ചു കയറിയതിനാൽ താൻ ഫോൺ അല്ല ലൈസൻസ് ആണ് വാങ്ങിയതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ പറയുന്നത്.

സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയതിനെതിരെയും ക്രൂരമായി മർദിച്ചതിനും ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനുൾപ്പടെ പരാതി നൽകുമെന്ന് യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!