Search
Close this search box.

കടയ്ക്കാവൂരിൽ സ്വകാര്യ വസ്തുവിൽ തീ പിടിച്ചു

eiEWWUE99058

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്തിലെ വാർഡ് 12 പള്ളിമുക്ക് ജലീലിൻ്റെ പുരയിടത്തിൽ തീപിടിച്ചു. തൊട്ടടുത്ത തിരുവോണം വിലാസത്തിൽ സുദർശൻ
എന്ന ആളുടെ പുരയിടത്തിലേക്ക് തീ പടർന്നു.ഉച്ചയോടെ പടർന്നു പിടിച്ച തീ ആറ്റിങ്ങൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആയ മുകുന്ദൻ, അനീഷ്,ശ്രീരൂപ്, വിദ്യാരാജ്,ദിനേശ് ട്രെയിനി ഉജേഷ് എന്നിവരാണ് തീ അണച്ചത്. കടുത്ത വേനലും വെയിലിന്റെ ചൂടും കാരണം ഇനിയും ഇത്തരത്തിൽ തീപിടിക്കാൻ സാധ്യത ഉണ്ടെന്നും ആയതിനാൽ പുല്ലും മറ്റും വെട്ടി തെളിച്ച് പുരയിടങ്ങൾ വൃത്തിയാക്കിയിടേണ്ടതാണെന്നും എ. എസ്. റ്റി. ഒ മനോഹരൻ പിള്ള അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!