പുല്ലമ്പാറ : ഇൻസ്പെയർ അവാർഡ് നേടിയ വയ്യക്കാവ് ആർ.എം. യു.പി.എസിലെ വിദ്യാർഥിനി മിസ്‌രിയ നസ്രിനെ സ്കൂൾ ആദരിച്ചു.വിദ്യാർഥിപ്രതിഭകളെ കണ്ടെത്തുന്നതിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷനും ചേർന്നാണ് 6 മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചത്.
വലിച്ചെറിയുന്ന പേപ്പർ കപ്പുകൾകൊണ്ട് മനോഹരമായ വിളക്കുകൾ നിർമിക്കുന്ന സാങ്കേതികവിദ്യയാണ് ഏഴാം ക്ലാസുകാരിയായ മിസ്‌രിയയുടെ കണ്ടെത്തൽ. അനുമോദനക്കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് വിജയകുമാർ അധ്യക്ഷനായി. എസ്.വി.ശുഭകുമാരി, ആർ.എസ്.അശ്വതി, ഇ.എ.മജീദ്, ഡി.ഗിരിജ, തൊയ്യിബ് എം. താഹ, പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.