കിളിമാനൂർ: ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിന് തയ്യൽ മെഷീൻ കൈമാറി.കൊടുവഴന്നൂർ പന്തുവിള കരിക്കുളത്ത് വീട്ടിൽ ശാലിനിക്കാണ് തയ്യൽ മിഷ്യൻ കൈമാറിയത്.ടാർപ്പൊളിയൻ ഷീറ്റിട്ട ഒറ്റ മുറിയിലാണ് രണ്ട് കുട്ടികൾ അടങ്ങുന്ന നാലംഗ കുടുംബം താമസിക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ, എൻ.എസ്.എസ്, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.