പോത്തൻകോട്: കാട്ടായിക്കോണത്ത് പാറക്കുളത്തിൽ ചാടിയ യുവാവിനെ കഴക്കൂട്ടം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കാട്ടായിക്കോണം സ്വദേശി ബിനു (32)വിനെയാണ് രക്ഷപ്പെടുത്തിയത്.യുവാവ് പാറക്കുളത്തിലേയ്ക്ക് ചാടുന്നതുകണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയച്ചത്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിസ്സാര പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു