ആറ്റിങ്ങൽ : ഇന്ന് രാവിലെ 11:30 ന് തുടങ്ങിയ സേനയുടെ പരക്കം പാച്ചിൽ വൈകുന്നേരം 6:30ന് പളളിപ്പുറം ക്യാമ്പിന് സമീപമുള്ള ടെക്നോ സിറ്റി വക സ്ഥലത്ത് ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കും വരെ തുടർന്നു. വഞ്ചിയൂർ മൊട്ടമല , വാളക്കോട്ട് മല മുരളീധര കുറുപ്പ് വക റബർ തോട്ടം, തോട്ടവാരം പുരയിടത്തിലെ പുൽക്കാടിന്, പള്ളിപ്പുറം ടെക്നോ സിറ്റി വക വസ്തു എന്നിവിടങ്ങളിലെ അഗ്നിബാധയാണ് ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ. എസ്. റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ നിയന്ത്രണ വിധേയമാക്കിയത്. സേനാംഗങ്ങളായ ശശികുമാർ , വിദ്യാരാജ്, ബിനു .കെ, മനു, ഷമീം, ദിനേശ്, സന്തോഷ് കുമാർ, സുൽഫിക്കർ, വിപിൻ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി. പലയിടങ്ങളിലും കഠിനമായ വേനൽ ചൂടും കാറ്റും ദൗത്യം ദുഷ്കരമായി. ഉടമസ്ഥർ സ്ഥലത്തില്ലാത്ത പല പുരയിടങ്ങളിലും പുൽച്ചെടികൾ കാട് പോലെ പടർന്ന് കിടക്കുകയാണ്. അവ എത്രയും വേഗം വൃത്തിയാക്കി നിയന്ത്രണ വിധേയമായ രീതിയിൽ നശിപ്പിച്ചില്ല എങ്കിൽ ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകുമെന്ന് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന അറിയിച്ചു.