Search
Close this search box.

മാജിക്ക് പ്ലാനറ്റിലെ വിസ്മയ സാന്ത്വനം പരിപാടിക്ക് പിൻതുണ പ്രഖ്യാപിച്ച് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ

eiEZKJL82447

 

ആറ്റിങ്ങൽ: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് വിസ്മയ സാന്ത്വനം. കഴക്കൂട്ടം കിൻഫ്രയിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ച ഇത്തരം കുട്ടികളുടെ കലാരംഗത്തെ വിഭിന്നങ്ങളായ കഴിവുകളുടെ പ്രദർശനവും നടന്നു. മജീഷ്യൻ ഡോ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇത്തരം ഒരാശയം വിജയകരമായി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധതികളാണ് പ്രാവർത്തികമാക്കുന്നത്. ആറ്റിങ്ങൽ നഗരസഭയുടെ കീഴിലും ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേകം കഴിവുകൾ വികസിപ്പിക്കുന്നതിനായും ബട്ട് സ്കൂൾ ഉൾപ്പടെയുള്ള വേറിട്ട പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ മേഖലയിൽ മാജിക് പ്ലാനറ്റ് ഏറ്റെടുത്തിട്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ചട്ടങ്ങൾക്ക് അനുകൂലമായ പരമാവധി സഹകരണം ആറ്റിങ്ങൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!