Search
Close this search box.

‘ഒപ്പമുണ്ട് കൂടൊരുക്കാന്‍ ഭവന പദ്ധതി’: നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു

eiES5XQ83021

 

മുദാക്കൽ :ഒപ്പമുണ്ട് കൂടൊരുക്കാന്‍ ഭവന പദ്ധതി’ പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. മുദാക്കലിലെ അനില്‍- സരിത ദമ്പതികള്‍ക്കും, കല്ലൂര്‍ യുപി സ്ക്കൂളില്‍ അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന സാല്‍വിന്‍,സാംസിയയ്ക്കുമാണ് വീട് നിർമിച്ചു നൽകിയത്. മംഗലപുരം ടീവി പാര്‍ക്കില്‍ സംഘടിപ്പിച്ച താക്കോല്‍ ദാനചടങ്ങ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തകരും ജനങ്ങളെ സഹായിക്കുന്ന കാര്യത്തിലാണ് മത്സരിക്കേണ്ടതെന്നും മുദ്രാവാക്യം വിളിക്കുന്നതിലും തെരുവില്‍ തല്ലാനുമല്ല മത്സരിക്കേണ്ടതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന്റെ നേതൃത്വത്തില്‍ ഇനിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി സെക്രട്ടറി എംഎ ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണന്‍, അഭിജിത്ത്, ബിസി അജയരാജ്, സഞ്ജു, നാസര്‍, മുനീര്‍, മോഹനന്‍, ശ്രീചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!