Search
Close this search box.

കളിക്കുന്നതിനിടെ ഒരു വയസ്സുള്ള കുട്ടിയുടെ തലയിൽ കലം കുടുങ്ങി.

eiA4TYU68388

 

കളിക്കുന്നതിനിടെ ഒരു വയസ്സുള്ള കുട്ടിയുടെ തലയിൽ കലം കുടുങ്ങി. വക്കം അണയിൽ സ്വദേശിയായ ശ്യാം ലില്ലുവിന്റെ ഒരു വയസ്സുകാരിയായ മകൾ ശിവനന്ദയുടെ തലയിലാണ് സ്റ്റീൽ കലം കുടുങ്ങിയത്.ഇന്ന് ഉച്ചയ്ക്ക് 12:20നാണ് സംഭവം. ഒടുവിൽ കലം കുടുങ്ങിയ നിലയിൽ ശിവനന്ദ യെ ആറ്റിങ്ങൽ അഗ്നി രക്ഷാനിലയത്തിൽ എത്തിച്ചു. തുടർന്ന് എ.എസ്.റ്റി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ഉടൻ തന്നെ കട്ടർ ഉപയോഗിച്ച് കരുതലോടെ കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സേനാംഗങ്ങൾക്ക് മോണകാട്ടി ചിരിച്ചു നന്ദി അറിയിച്ചു കൊണ്ടാണ് കുഞ്ഞു ശിവനന്ദ വീട്ടിലേക്ക് മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!