ആറ്റിങ്ങൽ മാമത്ത് ദേശീയ പാതയ്ക്ക് സമീപം തീപിടിച്ചത് പരിഭ്രാന്തി പരത്തി.

ei3I5H691811

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് ദേശീയ പാതയ്ക്ക് സമീപം തീപിടിച്ചു. മാമം പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് പുല്ലിന് തീ പിടിച്ചത്. നിരന്തരം വാഹനങ്ങൾ സംഞ്ചരിക്കുന്ന ഇവിടെ തീ പടർന്നത് യാത്രക്കാർക്ക് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ.എസ്.റ്റി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.റ്റി.ഒ ബിജു, സേനാംഗങ്ങളായ മനു വി നായർ, അനീഷ്, മനു , ഷൈൻ ജോൺ എന്നിവർ ചേർന്നു തീ കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. റോഡരികിലെ പുല്ലുകളും മറ്റും ഉണങ്ങി ഇനിയും ഇത്തരത്തിൽ കത്താനിടയുണ്ടെന്നും ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അഗ്‌നി രക്ഷാസേന ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!