മംഗലപുരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സ് തയ്യാറാക്കിയ ഗ്രാമകം – ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി സി.ഡി.എസ്.ചെയർപേഴ്സൺ ബിന്ദു ജയിംസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകത്തിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൻ്റെ ഉത്ഘാടനയോഗത്തിലാണ് ഗ്രാമകം പദ്ധതി രേഖ പഞ്ചായത്തിന് സമർപ്പിച്ചത്. ചടങ്ങിൽ സി.ഡി.എസ്.അംഗങ്ങളായ പി. വനജ കുമാരി, ശാന്തമ്മ.വി.പി, ശ്രീലത.എസ്, അനിതകുമാരി. എസ്, സജീന.എൻ, മീനാ അനിൽ, സന്ധ്യാ ബാബുലാൽ, ഷൈനി മിനു, സി.ഡി.എസ്.മെമ്പർ സെക്രട്ടറി എസ്.സുഹാസ് ലാൽ, സി.ഡി.എസ്. അക്കൗണ്ടൻ്റ് ഷീനാ ഷാജി ,കുടുംബശ്രീജില്ലാ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ അനുജ.എസ് എന്നിവർ പങ്കെടുത്തു