Search
Close this search box.

ശാരീരികമായി വെല്ലുവിളി നേരിടുന്നയാളുടെ യാത്രാ പാസ് കീറിക്കളഞ്ഞ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി

ei86HGG40985

 

ശാരീരികമായി വെല്ലുവിളി നേരിടുന്നയാളുടെ യാത്രാ പാസ് കീറിക്കളഞ്ഞ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി കോർപ്പറേഷൻ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വർക്കല പള്ളിക്കൽ സ്വദേശി സുകുമാരന് (75) അനുവദിച്ച യാത്രാപാസാണ് 2018 ഓഗസ്റ്റ് മൂന്നിന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഓഫീസിലെ തപാൽ ക്ലർക്ക് കീറിക്കളഞ്ഞത്. പട്ടികജാതിക്കാരനായ തന്നോട് ഉദ്യോഗസ്ഥൻ പരുഷമായി സംസാരിച്ചതായ പരാതിയിൽ ജീവനക്കാരനെതിരേ അച്ചടക്കനടപടി ആരംഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!