മലയടി റസിഡൻസ് & വെൽഫെയർ അസോസിയേഷൻ്റെ രണ്ടാം വാർഷികവും ജനപ്രതിനിധികളെ ആദരിക്കലും മലയടി ഗാലക്സി ട്യൂഷൻ സെന്ററിൽ നടന്നു. പ്രസിഡൻറ് പി. ആർ രഞ്ജിത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം FRAT വിതുര മേഖലാ പ്രസിഡൻ്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി.ജെ സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത, ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.എസ് ഫർസാന, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനിത മോൾ, വേണുഗോപാലൻ നായർ, അശോകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്എസ്എൽസി , പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരം നൽകി.