Search
Close this search box.

ആറ്റിങ്ങൽ സിനിമാകൂട്ടത്തിൻ്റെ ബാനറിൽ ‘പാതിരാക്കോഴി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

eiHX0VI52171

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ സിനിമാകൂട്ടത്തിൻ്റെ ബാനറിൽ മഞ്ജിത് ദിവാകർ രചനയും ഭരത് മോഹൻ സംവിധാനവും നിർവഹിക്കുന്ന നാട്ടിൻ പുറത്തെ സോഷ്യൽ മീഡിയയുടെ മൂന്നാമത്തെ എപ്പിസോഡായ പാതിരാക്കോഴിയുടെ ഷൂട്ടിംഗ് ശ്രീ ശിവ ഭദ്രാ ദേവിക്ഷേത്രത്തിൽ ആരംഭിച്ചു.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. എസ് കുമാരി സ്വിച്ച് ഓൺ കർമ്മവും ഫസ്റ്റ് ഔട്ട്ലുക്ക് പോസ്റ്റർ പ്രദർശന കർമവും നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ് ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷ നേതാവ് സന്തോഷ് നിർവഹിച്ചു.

ചടങ്ങിൽ ഒറ്റൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സത്യപാൽ പേരേറ്റിൽ,ആറ്റിങ്ങൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത്, പത്രപ്രവർത്തകനും പ്രശസ്ത കവിയുമായ വിജയൻ പാലാഴി, പ്രശസ്ത സിനിമാ സംവിധായകൻ മഞ്ജിത് ദിവാകർ, സംവിധായകൻ ഭരത് മോഹൻ, എക്സി.പ്രൊഡ്യൂസർ പ്രമോദ് റോസ് അഭിനേതാക്കളായ സജിത് ലാൽ എസ്.ഡി,രാധാകൃഷ്ണൻ നായർ, അനിൽരാജ് കല്ലറ, ജോണി ആറ്റിങ്ങൽ, സുധീർ ആറ്റിങ്ങൽ, ശ്രീനാഥ് ചന്ദ്രഗിരി ,സന്തോഷ് കുമാർ ആറ്റിങ്ങൽ, അഭിജിത്ത് കൊല്ലമ്പുഴ, അഭിനേത്രിയും പ്രശസ്ത മോഡലുമായ അമിത മിഥുൻ, പൃഥ്വിരാജ് ഫെയ്ബുക്ക് മാനേജർ മിഥുൻ മുരളി എന്നിവർ പങ്കെടുത്തു.ക്യാമറ വിനിൽ വിജയ്, അസി.ഡയറക്ടർ വിഷ്ണു ചന്ദ്രൻ ,സ്റ്റിൽ ഫോട്ടോഗ്രാഫർ രാഹുൽ, ആറ്റിങ്ങലിൻ്റെ മീഡിയ സുഹൃത്തുക്കളും പങ്കെടുത്തു.ചിത്രീകരണം ആറ്റിങ്ങൽ പൂവമ്പാറ പരിസരത്ത് പുരോഗമിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!