Search
Close this search box.

നൂറോളം ക്രിമിനൽ കേസിലെ പ്രതി ഓട്ടോ ജയൻ വർക്കലയിൽ പിടിയിൽ.

eiCRPFX56359

.

വർക്കല: നൂറോളം ക്രിമിനൽ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ശാർക്കര ഇലഞ്ഞിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്നറിയപ്പെടുന്ന ജയൻ പോലീസ് പിടിയിൽ. കൊലക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ജയനെ ഇന്ന് രാവിലെ വർക്കല പൊലീസാണ് ചിറയിൻകീഴ് പണ്ടകശാല എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്.

വെണ്ണിയോട് സ്വദേശിയായ ശങ്കർ എന്ന വ്യക്തിയെ തട്ടിക്കൊണ്ട് പോയി നാലര ലക്ഷം രൂപ കവർന്ന ഒൻപതംഗ സംഘത്തിലെ നേതാവാണ് ഓട്ടോ ജയൻ. ഈ കേസിന്റെ അന്വേഷണം ഉർജ്ജിതപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധു ഐ.പി.എസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപരം ജില്ലയിൽ ആറ്റിങ്ങൽ , കിളിമാനൂർ ,വർക്കല, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ജയൻ.

വർക്കല ഐഎസ്എച്ച്ഒ ദ്വിജേഷ് ,എസ്‌ഐമാരായ ജ്യോതിഷ് , മനീഷ് ,ബിജു ഹക്ക് ,സിപിഒമാരായ സുരാജ് ,അനൂപ്, ഷിജു ,സുനിൽ രാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!