Search
Close this search box.

നഗരൂരിൽ യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

eiTL88831472

 

നഗരൂർ : നഗരൂരിൽ യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. നഗരൂർ, തണ്ണിക്കോണം, വിളയിൽകട, വിശ്വകമലിൽ അജീഷ്(30) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 8ന് വൈകുന്നേരം 4 മണിക്കാണ് സംഭവം. കടവിള ഷൈജു ഭവനിൽ ഷൈജു(35)വിനെയാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്. ഷൈജു ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ അജീഷ് തടഞ്ഞു നിർത്തി അരയിൽ വെച്ചിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഷൈജുവിന്റെ തലയിലും മുതുകിലും കയ്യിലും വെട്ടുകൊണ്ടു. ഗുരുതരമായി പരിക്കേറ്റ ഷൈജു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

നഗരൂർ എസ്‌.ഐ ഷിജു, എ.എസ്‌.ഐ സലിം, അനിൽകുമാർ, എസ്‌.സി.പി.ഒ അഷറഫ്, സിപിഒ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതി നേരത്തെ കൊലക്കേസിലും കഞ്ചാവ് കേസിലും അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!