ആറ്റിങ്ങൽ, കിളിമാനൂർ മേഘലയിലെ 4 വില്ലേജ് ഓഫീസുകൾ മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. ഓൺലൈൻവഴിയാണ് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു.
ആറ്റിങ്ങൽ മണ്ഡലത്തിൽ കിളിമാനൂർ, വെള്ളല്ലൂർ, പുളിമാത്ത്, കരവാരം വില്ലേജുകൾക്കാണ് പുതിയ കെട്ടിടങ്ങൾ. ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം.എൽ. എ അഡ്വ.ബി.സത്യൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥൻന്മാരും പങ്കെടുത്തു. 44 ലക്ഷം രൂപ ചിലവിൽ ആണ് ജനസൗഹൃദ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഡ്വ.ബി.സത്യൻ എംഎൽഎ പറഞ്ഞു.