ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിക്ക് സമീപം തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ചപ്പുചവറുകൾക്കും പുല്ലിനും തീപിടിച്ചത്. കഠിനമായ വെയിലും കാറ്റും മൂലം തീ വേഗം പടരാനിടയായത് ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നാട്ടുകാർക്കും ആശങ്ക ഉണ്ടാക്കി. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിൽ നിന്നും എ. എസ്. ടി. ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സജിത്ത് ലാൽ, അനീഷ്,ചന്ദ്രമോഹനൻ, ശ്രീരൂപ്, വിദ്യാരാജ്, മനു എന്നിവർ ഉടൻ തന്നെ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി അപകടം ഒഴിവാക്കി.