കിളിമാനൂർ : കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രം ഇന്ന് കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തി.ഓൺലൈൻ ആയി ആരോഗ്യവകുപ് മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.കേശവപുരം ഹോസ്പിറ്റലിൽ നടന്ന പ്രോഗ്രാമിൽ ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളി ഉദ്ഘാടനം ചെയ്തു. ഡോ.അനു തോമസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി.ദീപ, വാർഡ് മെമ്പർ രഘു തുടങ്ങിവർ പങ്കെടുത്തു.