വിളപ്പിൽശാല : പത്ര പ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ട കലാപ്രേമി പത്രം നടനും സംവിധായകനുമായ മണനാക്ക് സ്വദേശി എ.കെ നൗഷാദിനെ ആദരിച്ചു. .വിളപ്പിൽശാല പഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ മൊമെൻ്റോ നൽകി. കലാപ്രേമി ബഷീർ ബാബു പൊന്നാട അണിയിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ,ബഹുമുഖ പ്രതിഭ ജസീന്ത മോറിസ് ,എന്നിവർ പങ്കെടുത്തു.തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു .കലാപ്രേമി മാഹീൻ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.