കാട്ടാക്കട : കാട്ടാക്കടയിലെ ഡിവൈ.എസ്.പി. ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. കാട്ടാക്കടയിൽ നന്ന ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ. അധ്യക്ഷനായി. പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാക്കട, മലയിൻകീഴ് , വിളപ്പിൽശാല , മാറനല്ലൂർ , നെയ്യാർ ഡാം , ആര്യങ്കോട് പോലീസ് സ്റ്റേഷനുകളാണ് കാട്ടാക്കട ഡി വൈ എസ് പി ഓഫീസിനു കീഴിൽ വരുന്നത് .