റൂറൽ ജില്ലാ പോലീസ് കൺട്രോൾ റൂം ആസ്ഥാനം ഇനി വെഞ്ഞാറമൂട്ടിൽ..

ei7WL1I70831

 

വെഞ്ഞാറമൂട് : തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് കൺട്രോൾ റൂം ആസ്ഥാനം ഇനി മുതൽ
വെഞ്ഞാറമൂട്ടിൽ. പോലീസ് കൺട്രോൾ റൂമിനായി പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മംഗലപുരത്ത് പ്രവർത്തിക്കുന്ന കൺട്രോൾ
റൂമാണ് വെഞ്ഞാറമൂട്ടിലെ പുതിയ
കെട്ടിടത്തിലേക്ക് മാറുന്നത്. പാറശാല മുതൽ കിളിമാനൂർ വരെയുള്ള നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണം ഇനി മുതൽ വെഞ്ഞാറമൂട്ടിലാകും പ്രവർത്തിക്കുക. നിരീക്ഷണ ക്യാമറ വഴി ലഭിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂം വാഹനത്തിലെ ചിപ്പുകളിലേക്ക് കൈമാറുന്ന സംവിധാനം ഉണ്ടാകും.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ അടുത്താണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ചടങ്ങിൽ എംഎൽഎ ഡികെ മുരളി,പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!