Search
Close this search box.

ജില്ലയിൽ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും, ഏറ്റവും നല്ല സെക്രട്ടറിയ്ക്കുള്ള അവാർഡും മംഗലപുരം ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി

ei05RSM25558

 

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും, ഏറ്റവുംനല്ല സെക്രട്ടറിയ്ക്കുള്ള അവാർഡും മംഗലപുരം ഗ്രാമപഞ്ചായത്തിന് ലഭ്യമായി. തുടർച്ചയായ രണ്ടാം തവണയാണ് സ്വരാജ് ട്രോഫി പഞ്ചായത്തിന് ലഭിക്കുന്നത്. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്നു. പദ്ധതി ആസൂത്രണം, നികുതി പിരിവ് എന്നിവയിൽ പൂർണ്ണതയിലെത്തിക്കാനായതാണ് പ്രധാനമായും നേട്ടത്തിലേക്കെത്തിച്ചത്. പഞ്ചായത്ത്‌ ഓഫീസിൽ 10 കി.വാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചതുവഴി പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഓഫീസ്, വി.ഇ.ഒ. ഓഫീസ്, കുടുംബംശ്രീ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുകയും അധികം ലഭിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകി വരുമാനം നേടുകയും ചെയ്യുന്ന ആദ്യ പഞ്ചായത്തുമായി. കൂടാതെ നവകേരള മിഷന്റെ ഭാഗമായ ആർദ്രം, ലൈഫ്, ഹരിത കേരള മിഷൻ, പൊതു വിദ്യാഭ്യാസ യജ്ഞം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പറഞ്ഞു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് കോവളത്ത് വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടിയിൽവച്ച് പ്രസിഡന്റ് സുമ ഇടവിളാകവും, സെക്രട്ടറി ജി. എൻ. ഹരികുമാറും, മുൻ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവും ചേർന്ന് മന്ത്രി എ. സി മൊയ്തീനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!