Search
Close this search box.

കിളിമാനൂരിൽ വീട്ടിലൊരു ശാസ്ത്ര ലാബ് പദ്ധതി

ei0I9MI45010

 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ആരംഭിച്ചിരിക്കുന്ന
ലാബ് @ ഹോം പദ്ധതിയ്ക്ക് ബി.ആർ.സി.തലത്തിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കിളിമാനൂർ ബി ആർ സി യുടേയും സ്കൂളിൻ്റെയും പിന്തുണയോട് കൂടിയാണ് ഓരോ കുട്ടിയുടെയും വീടുകളിൽ പരീക്ഷണശാലകൾ തയാറാക്കുന്നത്. പദ്ധതിയുടെ ഉപജില്ലാ തല ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി ആർ മനോജ് നിർവ്വഹിച്ചു. മേശപ്പുറത്ത് സജ്ജീകരിച്ചിരുന്ന പാത്രത്തിൽ തീയുണ്ടാക്കുന്ന ശാസ്ത്രജാലവിദ്യ രസകരമായി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.യു.പി.എസ് അടയമണിലെ ശാസ്ത്ര അദ്ധ്യാപകനായ എസ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ
സാബു.വി.ആർ
ലാബ് @ ഹോംപദ്ധതിയുടെ പ്രാധാന്യം വിശദമാക്കി.പരിശീലകനായ ടി വിനോദ് ആശംസയും,സി ആർ സി കോ-ഓർഡിനേറ്റർ ജയലക്ഷ്മി കെ എസ് നന്ദിയും പറഞ്ഞു. ഉപജില്ലയിലെ യു.പി വിഭാഗം മുഴുവൻ ശാസ്ത്രാദ്ധ്യാപകരും ബി ആർ സി പ്രതിനിധികളും ഏകദിന ശില്ലശാലയിൽ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!