റബ്ബർ ഷീറ്റ് മോഷണം : കിളിമാനൂരിൽ രണ്ടുപേർ പിടിയിൽ..

ei27XWM42541

 

കിളിമാനൂർ : റബ്ബർ ഷീറ്റ് മോഷണം : കിളിമാനൂരിൽ രണ്ടുപേർ പിടിയിൽ. കമലേശ്വരം മുട്ടത്തറ പുതുവൽവീട്ടിൽ നിന്നും വട്ടിയൂർക്കാവ് മണലയം മുളവുകാട് വീട്ടിൽ താമസിക്കുന്ന ജയൻ, വട്ടിയൂർക്കാവ്
വള്ളക്കടവ് പാണാൻകര തടത്തരികത്തു വീട്ടിൽ നിന്നും വള്ളക്കടവ് ചാത്തൻതറ മുരുക നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ബിനു എന്നിവരാണ് പൊലീസ് പിടിയിലായത്.

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിലും പുറത്തും റബർഷീറ്റ് മോഷണം പതിവായിരുന്നു പുളിമാത്ത് മഞ്ഞപ്പാല വാലുപച്ച സിയാ മനസ്സിൽ നാസറുദ്ദീന്റെ വാലുപച്ച ജംഗ്ഷനിൽ നടത്തിവന്നിരുന്ന റബ്ബർ കടയുടെ ഷട്ടർ അറുത്തുമാറ്റി കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ വരുന്ന റബർഷീറ്റ് മോഷണം പോയതായി പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയും സിസിടിവി ക്യാമറയും ഫോൺകോളുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ മനസ്സിലാക്കുകയും അവരുടെ ഫോൺ രേഖകൾ പരിശോധിച്ച് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന മോഷണങ്ങളിൽ ഇവർക്കും ഇവരുടെ കൂടെയുള്ളവർക്കും പങ്കുള്ളതായി പിടിയിലായവർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ കൂടെ ഉള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കിളിമാനൂർ എസ് ഐ ടി ജെ ജയേഷിൻറെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ സരിത, ജി എസ് ഐ സവാദ് ഖാൻ, പ്രദീപ്, സി പി ഒ മാരായ ബിനു, സുജിത്ത്, വിനീഷ്,അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!