ആറ്റിങ്ങൽ: നഗരസഭയും ജില്ലാ സാക്ഷരതാ മിഷനും സംയ്കുതമായി സംഘടിപ്പിച്ച ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കുള്ള ദ്വിദിന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. ഡയറ്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഡയറ്റ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഗീതാ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ വി.വി.ശ്യാംലാൽ, സതീഷ് ചന്ദ്രബാബു, ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബി.സജീവ്, ആറ്റിങ്ങൽ നഗരസഭ നോഡൽ പ്രേരക് ജി.ആർ. മിനിരേഖ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു. കരമന ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ജോയ് പഠിതാക്കൾക്ക് പരിശീലന ക്ലാസ്സെടുത്തു.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് പല കാരണങ്ങളാലും പഠനം പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തുല്യത പഠനം ഏറെ പ്രയോജനപ്പെടുമെന്നും ചെയർപേഴ്സൺ അറിയിച്ചു.