Search
Close this search box.

നടവഴിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലിൽ അയൽവാസിയുടെ കൈവിരൽ ഒടിഞ്ഞു, യുവതി അറസ്റ്റിൽ..

eiUJB28571

 

കിളിമാനൂർ: നടവഴിയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവതിയുടെ കൈവിരൽ ഒടിഞ്ഞു. തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഴയകുന്നുമ്മൽ അടയമൺ , കുളപ്പാറയിലുള്ള പ്രസന്ന(52) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ അടയമൺ കുളപ്പാറയിൽ നടവഴിയെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇരുകൂട്ടരും പോലിസിൽ പരാതി നൽകുകയും പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു 25.01.2021 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇരുകൂട്ടരും തമ്മിൽ ഉള്ള തർക്കത്തെ തുടർന്ന് എതിർ കക്ഷിയായ യുവതിയുടെ കൈവിരൽ ഒടിഞ്ഞിരുന്നു . ഇതിനെ തുടർന്നാണ് പ്രസന്നയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 2007 ലും സമാനമായ കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . കിളിമാനൂർ ഐഎസ്എച്ച്ഒ സനൂജിന്റെ നിർദ്ദേശ പ്രകാരം, എസ്‌ഐ ടി യു ജയേഷ് , എസ്‌സിപിഒ ഷംനാദ് , സിപിഒമാരായ പ്രിയ , സജന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!