തട്ടത്തുമലയിൽ ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

eiHVNE754342

 

കിളിമാനൂർ :തട്ടത്തുമലയിൽ ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മടത്തറ, തുമ്പമൺ തൊടി, സലാം മൻസിലിൽ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ സലാം( 52) ആണ് അറസ്റ്റിലായത്.

സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ…

പ്രതി അബ്ദുൽ സലാമും ഭാര്യയും തമ്മിൽ ദാമ്പത്യ കാരണങ്ങൾ സംബന്ധിച്ച് കൊട്ടാരക്കര
കുടുംബകോടതിയിൽ കേസ് നടന്നു വരുകയായിരുന്നു . കേസിലെ വിധി അനുകൂലമാക്കാൻ അബ്ദുൽസലാം തന്റെ പേരിലുള്ള വസ്തുക്കൾ തന്റെ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു . ഇതിനെതിരെ ഇയാളുടെ ഭാര്യ 23. 2 .2021 തീയതിയിൽ
കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ്
നടപ്പാക്കുന്നതിനായി അബ്ദുൽ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി പ്രതിയുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേർന്ന് തട്ടത്തുമലയിൽ കാറിലെത്തി. പാറക്കട എന്ന സ്ഥലത്ത് ഭാര്യാപിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ
പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവരുടെ ഭാഗത്ത് തന്റെ
വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻറ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്,ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്. , എസ്ഐമാരായ ടി ജെ ജയേഷ്, അബ്ദുൽ ഖാദർ, ജി എസ് ഐ ഷാജി ,റാഫി , സുരേഷ് ,എ.എസ് ഐ ഷജിം ,സി.പി ഒ, സജിത്ത്, സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു .

https://attingalvartha.com/2021/02/thattathumala-accident-3/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!