കഴിഞ്ഞ അഞ്ചു വർഷമായി വർക്കല ചിലക്കൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ന്റെ ആദ്യകാല മെമ്പർ ആയിരുന്ന ചിലക്കൂർ കോട്ടുമൂല സ്വദേശി ഹാജസ് നു നന്മയുടെ കൈത്താങ്ങ്.
ഹൃദയ സംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞു ജോലിക്ക് പോകാൻ പറ്റാത്ത ആ സഹോദരന് തുടർ ചികിത്സക്കായി നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്വരൂപിച്ച 77,450/- രൂപയുടെ ചെക്ക് കൈമാറി. നന്മയുടെ വൈ : പ്രസിഡന്റ് അബ്ദുൽ റഹീം, സെക്രട്ടറി സൈഫുദ്ധീൻ, ഖജാൻജി ഷാജി, ഭരണ സമിതി അംഗങ്ങൾ ആയ ഇബ്രാഹിം, ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.