നെടുമങ്ങാട്: കിള്ളിയാര്‍ ശുചീകരണത്തിനായി രൂപീകരിച്ച “കിള്ളിയാറൊരുമ’യുടെ മൂന്നാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
മൂന്നാം ഘട്ടത്തിൽ ആദ്യം കിള്ളിയാർ അനുബന്ധ തോടുകളുടെ ശുചീകരണമാണ് നടക്കുന്നത്. കിള്ളിയാറിലേക്കൊഴുകുന്ന നാല് തോടിന്റെ ശുചീകരണം ആരംഭിച്ചു.
നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ ഉദ്ഘാടനം ചെയ്‌തു. പരിയാരത്ത് വൈസ് ചെയർമാൻ എസ് രവീന്ദ്രനും പൂവത്തൂരിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സിന്ധുവും തോട്ടുമുക്ക് -പരിയാരം -പത്താംകല്ല് തോട്ടിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശനും വാളിക്കോട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതയും ശുചീകരത്തിന് തുടക്കം കുറിച്ചു. കിള്ളിയാറിന്റെ 31 കൈവഴിയും ശുചീകരിക്കും. ബഹുജന പങ്കാളിത്തത്തോടെയുള്ള തീരസംരക്ഷണം, തീരവികസനം എന്നിവയിലൂന്നിയ പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.